ആഗോള സമ്പന്നരില്‍ മുന്നില്‍ ഇലോണ്‍ മസ്ക്

News Photo 1 - Not Applicable - Otta Nottathil - elon_musk_assets
ലണ്ടന്‍: ബ്ളൂംബെര്‍ഗ് തയാറാക്കിയ ആഗോള സമ്പന്നരുടെ പട്ടികയില്‍ മുന്നില്‍ ഇലോണ്‍ മസ്ക്. സ്പേസ് എക്സ്, ടെസ്ള, എക്സ് മേധാവിയായ മസ്കിന് 263 ബില്യണ്‍ ഡോളറാണ് ആസ്തി. 6.73 ബില്യണ്‍ ഡോളറിന്റെ വര്‍ധനയും കണഖ്കാക്കുന്നു. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാം സ്ഥാനത്തേക്കെത്തി. 451 കോടി ഡോളറിന്റെ മുന്നേറ്റത്തോടെ 211 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് സക്കര്‍ബര്‍ഗിന്. ബെസോസിന് 209 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. ഫ്രഞ്ച് ആഡംബര ഫാഷന്‍ ബ്രാന്‍ഡായ എല്‍വിഎംഎച്ചിന്റെ മേധാവി ബെര്‍ണാഡ് അര്‍ണോയാണ് നാലാംസ്ഥാനത്ത്. 193 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ബെര്‍ണാഡിനുള്ളത്.

ആദ്യ നൂറ് പേരുടെ പട്ടികയില്‍ 59 പേരും യു.എസ്., ഇന്ത്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ലോകത്തെ നൂറ് സമ്പന്നരില്‍ യു.എസില്‍ നിന്ന് 35 പേരും ഇന്ത്യ ചൈന രാജ്യങ്ങളില്‍ നിന്ന് 12 പേര്‍ വീതവും ഇടം പിടിച്ചു. മുകേഷ് അംബാനിയാണ് ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ മുന്നിലുള്ളത്. 105 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 14~ാം സ്ഥാനത്താണ് മുകേഷ് അംബാനി. 99.5 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 18~ാം സ്ഥാനത്തുള്ള ഗൗതം അദാനിയാണ് രണ്ടാമത്. ബ്ളൂംബെര്‍ഗ് പട്ടികയില്‍ ഇടം പിടിച്ച ഒരേയൊരു മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ്. 6.45 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെ 487~ാം സ്ഥാനത്ത് എം.എ. യൂസഫലിയുണ്ട്. 500 പേരുടെ പട്ടികയില്‍ മറ്റ് മലയാളികളാരും ഇടംപിടിച്ചിട്ടില്ല.

41 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള എച്ച്സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ 37~ാമതും ടാറ്റാ സണ്‍സ് മേധാവിമാരില്‍ ഒരാളായ ഷാപൂര്‍ മിസ്ത്രി 38~ാമതായും പട്ടികയിലുണ്ട്. ജിന്‍ഡാല്‍ ഗ്രൂപ്പ് മേധാവി സവിത്രി ജിന്‍ഡാലാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വനിത. 35.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള സാവിത്രി ജിന്‍ഡാല്‍ 49~ാം സ്ഥാനത്താണ്. 31 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപകന്‍ ദിലീപ് ഷാംഗ്വി 61~ാം സ്ഥാനത്തുണ്ട്. വിപ്രോ സ്ഥാപകന്‍ അസീം പ്രേംജി (29.4 ബില്യണ്‍ ഡോളര്‍), ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ (25.5 ബില്യണ്‍ ഡോളര്‍), ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ ബിര്‍ള (22.9 ബില്യണ്‍ ഡോളര്‍), അവന്യൂ സൂപ്പര്‍മാര്‍ക്കറ്റ്സ് മേധാവി രാധാകൃഷ്ണന്‍ ധമാനി (22.2 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ബ്ളൂംബെര്‍ഗ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാര്‍.
- dated 10 Oct 2024

Comments:

Keywords: Not Applicable - Otta Nottathil - elon_musk_assets Not Applicable - Otta Nottathil - elon_musk_assets,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.